
പരിസ്ഥിതി പോസ്റ്റർ പ്രദർശനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പ്രദർശനം കാണുന്നു
കൊച്ചി : വനമഹോത്സവവുമായി ബന്ധപ്പെട്ട് സംസ്ഥാന വനം വകുപ്പ് സാമൂഹ്യ വനവത്കരണവിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കൊച്ചി മെട്രോ ജെ എൽഎൻ സ്റ്റേഷനിൽ സംഘടിപ്പിച്ച പരിസ്ഥിതി പോസ്റ്റർ പ്രദർശനം കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.ജൂലൈ 2 മുതൽ 4 വരെ ജെ.എൽ.എൻ മെട്രോ സ്റ്റേഷനിലും ജൂലൈ 5 മുതൽ 7 വരെ ഇടപ്പള്ളി മെട്രോ സ്റ്റേഷനിലും എംജി റോഡ് മെട്രോ സ്റ്റേഷനിലും ആണ് പ്രദർശനം നടക്കുക.
തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പരിസ്ഥിതി സംരക്ഷണ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്ററുകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സാമൂഹ്യ വനവൽക്കരണ, മധ്യമേഖല കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഇന്ദു വിജയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫെൻ ആന്റണി, (ഡെപ്യൂട്ടി കൺസർവേറ്റർ), മനു സത്യൻ, (അസിസ്റ്റന്റ് കൺസർവേറ്റർ), വീണ ദേവി, (അസിസ്റ്റന്റ് കൺസർവേറ്റർ, ) ധർമതീർത്ഥൻ (RLV കോളേജ്,) മനു മോഹൻ (RLV കോളേജ്) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി നൃത്തശിൽപം ആർ എൽ.വി കാേളജ് ഓഫ് മസിക് ആൻഡ് ഫൈൻ ആർട്സ് വിദ്യാർത്ഥികൾ നൃത്ത ശിൽപ്പവും അവതരിപ്പിച്ചു.
Photo Courtesy - Google










